ഫെഡോറാ ഡിസ്കുകള്‍ ഉണ്ടാക്കുക

━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━

Table of Contents

അവതരണം
ഡൌണ്‍ലോട് ചെയ്യുന്നു

    സിഡി അല്ലെങ്കില്‍ ഡിവിഡി
    ഐഎസ്ഒ ഫയലുകള്‍ തെരഞ്ഞെടുക്കുന്നു

ഫയലുകള്‍ പരിശോധിക്കുന്നു

    വിന്‍ഡോസ് ഗ്രാഫിക്കല്‍ എന്‍വയോണ്‍മെന്റില്‍ പരിശോധിക്കുന്നു
    വിന്‍ഡോസ് കമാന്‍ഡ് പ്രോംപ്റ്റില്‍ പരിശോധിക്കുന്നു

പകര്‍ത്തുന്നു

    ഐഎസ്ഒ റിക്കോര്‍ഡര്‍ വി2 പവര്‍ ടോയ് ഉപയോഗിച്ചു്
    റോക്സ്യോ ഈസി മീഡിയാ ക്രിയേറ്റര്‍ 7 ഉപയോഗിച്ചു്
    നെറോ ബേണിങ് റോം 5 ഉപയോഗിച്ചു്
    നെറോ എക്സ്പ്രെസ്സ് 6 ഉപയോഗിച്ചു്

നിങ്ങളുടെ ഡിസ്കുകള്‍ പരിശോധിക്കുന്നു
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും

അവതരണം

ഫെഡോറ വിതരണം ലഭ്യമാകുന്നതു് ISO 9660 സ്റ്റാന്‍ഡേര്‍ഡ് ഫയല്‍സിസ്റ്റം ഇമേജുകളായിട്ടാണു്. നിങ്ങള്‍ക്കു് ഈ ഐഎസ്ഒ ഇമേജുകള്‍
സിഡിറോം അല്ലെങ്കില്‍ ഡിവിഡിയിലേക്കു് പകര്‍ത്തി ബൂട്ട് ചെയ്യാനുള്ള ഒരു ഡിസ്ക് തയ്യാറാക്കാം.

Before you can install Fedora from disc on a computer, you must transfer, or
burn, the ISO files to blank disc media (CD-R/RW or DVD-R/RW). This document
describes the procedure for burning these files using a few common tools. This
document assumes that you have no experience with Linux, and that you are using
Microsoft Windows for the purpose of downloading and burning the files.

The Fedora Project only supports software that is part of the Fedora
distribution

Only software produced and shipped as part of Fedora is supported by the
project. Other software mentioned in this article is intended to guide the user
in the right direction. Fedora is not responsible for nor endorses those
software packages, and their use is described here merely as a convenience for
the reader. This is not intended to be a comprehensive guide to burning ISOs
under every operating system.

ഡൌണ്‍ലോട് ചെയ്യുന്നു

ഐഎസ്ഒ ഫയലുകള്‍ വളരെ വലുതാണു്. അതിനാല്‍ ഇവ ഡൌണ്‍ലോട് ചെയ്യുന്നതിനു് സമയമെടുക്കുന്നു, പ്രത്യേകിച്ചു്, ഡയല്‍-അപ് മോഡം
ആണെങ്കില്‍ കുറച്ചു് അധികം സമയമെടുക്കുന്നു. ഒരു ഡൌണ്‍ലോട് മാനേജര്‍ ഉപയോഗിക്കുന്നതു് നല്ലതാണു്.

സിഡി അല്ലെങ്കില്‍ ഡിവിഡി

അനവധി സിഡി വലിപ്പത്തിലുള്ള ഐഎസ്ഒ ഇമേജ് ഫയലുകള്‍ അല്ലെങ്കില്‍ ഒരു ഡിവിഡി വലിപ്പത്തിലുള്ള ഐഎസ്ഒ ഇമേജ് ഫയല്‍ ആയിട്ടാണു്
ഫെഡോറ വിതരണം ചെയ്യുന്നതു്. താഴെ പറഞ്ഞിരിക്കുന്ന സംവിധാനങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ലഭ്യമാണെങ്കില്‍, നിങ്ങള്‍ക്കു് ഡിവിഡി
ഐഎസ്ഒ ഇമേജ് ഫയല്‍ ഉപയോഗിക്കാം.:

  ● ഇതിനൊരു ഡിവിഡി-റൈറ്റബിള്‍ അല്ലെങ്കില്‍ ഡിവിഡി റീറൈറ്റബിള്‍ ഡ്രൈവു് ഉണ്ടു്

  ● It has an NTFS drive with sufficient space to hold the image file

To write the DVD ISO file to a disc, your computer needs to have a drive that
can write to DVD media. If your computer has a drive that only writes CD media
and not DVD media, download the CD-sized files instead.

Some file systems cannot store files larger than 2 GB, such as the DVD image.
The commonly-used NTFS file system does not have this limitation, but many
other non-NTFS formats do, such as FAT32. To check the format of a drive under
Windows such as C:, select the Start menu and then My Computer. Right-click the
drive you want to check, and choose Properties. The resulting dialog displays
the format for that file system. If you do not have an NTFS drive with enough
free space, download the CD-sized files instead.

ഈ ഫയലുകള്‍ എല്ലാം ഡൌണ്‍ലോട് ചെയ്യുവാന്‍ സാധിക്കുന്ന ഒരു പുതിയ ഡയറക്ടറി ഉണ്ടാക്കുക. ഓരോ സിഡി വലിപ്പത്തിലുള്ള ഐഎസ്ഒ
ഫയലിനു് 700 MiB-യും ഡിവിഡി-വലിപ്പത്തിലുള്ള ഐഎസ്ഒ ഫയലിനു് 3.5 GiB-യും കുറഞ്ഞതു് ആവശ്യമുണ്ടു്. ഈ ഫയലുകള്‍ നിങ്ങള്‍
ഡൌണ്‍ലോട് ചെയ്യേണ്ടതു് C:\Documents and Settings\Owner\My Documents\My Downloads\Fedora
എന്ന ഡയറക്ടറിയിലേക്കാണു്.

ഐഎസ്ഒ ഫയലുകള്‍ തെരഞ്ഞെടുക്കുന്നു

നിങ്ങളുടെ സിസ്റ്റവും ഡൌണ്‍ലോട് ചെയ്യുന്ന ഫെഡോറയുടെ പതിപ്പും അനുസരിച്ചാണു് ഡൌണ്‍ലോട് സര്‍വറില്‍ നിന്നും ആവശ്യമുള്ള ഫയലുകള്‍
ഏതെല്ലാമെന്നറിയുന്നു. നിങ്ങള്‍ക്കാവശ്യമുള്ള ഫയലുകളുടെ രീതിയിതാണു്:Fedora-<version>-<arch>-disc<count>
.iso, ഇവിടെ "<version>" - നിങ്ങള്‍ക്കു് ഡൌണ്‍ലോട് ചെയ്യുന്ന ഫെഡോറയുടെ പതിപ്പു്, "<arch>" - നിങ്ങളുടെ
കമ്പ്യൂട്ടറിന്റെ പ്രൊസസ്സര്‍ ആര്‍ക്കിടക്ചര്‍, "<count>" - ഓരോ ഇന്‍സ്റ്റലേഷന്‍ സിഡികളുടെ ഡിസ്ക് നമ്പര്‍.
ഇന്‍സ്റ്റലേഷന്‍ ഡിവിഡി ആണെങ്കില്‍, ഫയല്‍നാമമായി DVD ഉപയോഗിക്കുന്നു.

The computer processor architecture is usually i386 for 32-bit PCs, including
the Pentium and Athlon processor families. The architecture is usually x86_64
for 64-bit PCs, including the Athlon 64 processor family. The architecture is
usually ppc for PowerPC computers, including most of Apple's Macintosh
offerings before they began using Intel chips in the MacBook. If in doubt, your
system probably requires the i386 versions.

For example, if downloading Fedora 10 for a Pentium 4 computer, the correct
file is Fedora-10-i386-DVD.iso. You may also need the SHA1SUM file to verify
that the files you have downloaded are complete and correct.

ഫയലുകള്‍ പരിശോധിക്കുന്നു

നിങ്ങളുടെ ഡൌണ്‍ലോട് മാനേജര്‍ രേഖപ്പെടുത്തിയില്ല എങ്കിലും, ഡൌണ്‍ലോട് ചെയ്യുമ്പോള്‍ പിശകുകള്‍ ഉണ്ടാവാം. അതിനാല്‍ ഫയലുകള്‍ക്കു്
തകരാര്‍ സംഭവിച്ചിട്ടുണ്ടോ എന്നറിയേണ്ടതു് വളരെ പ്രധാനമാണു്. ഇതിനാണു് നമ്മള്‍ SHA1SUM ഫയല്‍ ഉപയോഗിക്കുന്നതു്. ലഭ്യമായ
ഓരോ ഐഎസ്ഒ ഫയലുകള്‍ക്കു് ഓരോ വരി എന്നവണ്ണം ഇതില്‍ ഉള്ളടക്കം ഉറപ്പാക്കുന്നതിനുള്ള കോഡ് അടങ്ങുന്നു. ഹാഷ് എന്നു് വിളിക്കുന്ന
ഈ വരികള്‍ യഥാര്‍ത്ഥ ഐഎസ്ഒ ഫയലുകളില്‍ നിന്നും തയ്യാറാക്കിയിട്ടുള്ളതാണു്.

സ്വയമേയുള്ള ബിറ്റ് ടോറന്റ് പിശക് പരിശോധന

ഡൌണ്‍ലോട് ചെയ്യുമ്പോള്‍ പിശകുകള്‍ക്കുള്ള ഈ പരിശോധന ബിറ്റ് ടോറന്റ് സ്വയമേ നടത്തുന്നു. എല്ലാ ഫയലുകളും വിജയകരമായി ഡൌണ്‍ലോട്
ചെയ്തു എന്നു് നിങ്ങളുടെ ബിറ്റ് ടോറന്റ് പ്രയോഗം രേഖപ്പെടുത്തിയാല്‍ നിങ്ങള്‍ക്കു് ഈ പ്രക്രിയ ഉപേക്ഷിച്ചു് അടുത്തതിലേക്കു് കടക്കാം.

വിന്‍ഡോസ് ഗ്രാഫിക്കല്‍ എന്‍വയോണ്‍മെന്റില്‍ പരിശോധിക്കുന്നു

There are a number of no-cost products available for file validation and
hashing that have point and click interfaces. Here are links to a few of them:

  ● ഹാഷ്‌കാല്‍ക്: http://www.slavasoft.com/hashcalc/

  ● എക്സ്പ്രെസ്സ് ചെക്‌സം ഗണനി (XCSC): http://www.irnis.net/soft/xcsc/

പ്രോഗ്രാം ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. പ്രോഗ്രം പ്രവര്‍ത്തിക്കുമ്പോള്‍,
നിങ്ങള്‍ ഡൌണ്‍ലോട് ചെയ്ത ഐഎസ്ഒ ഇമേജ് ഫയലുകള്‍ തെരഞ്ഞെടുക്കുന്നതിനായി, ഫയല്‍ തെരഞ്ഞെടുക്കല്‍ പ്രയോഗങ്ങള്‍ ഉപയോഗിക്കുക.
ശേഷം, SHA-1 അല്‍ഗോരിഥം തെരഞ്ഞെടുത്തു്, പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുക. ഐഎസ്ഒ ഫയല്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ പ്രോഗ്രാം
പൂര്‍ത്തിയാകുന്നതിനു് അല്‍പം സമയമെടുക്കുന്നതാണു്.

Open the file SHA1SUM with a text editor, such as Notepad, to display its
contents. Make sure the hash displayed by the hash tool for each of the
downloaded ISO files exactly matches the corresponding hash in the SHA1SUM
file.

എല്ലാ ഹാഷുകളും ചേരുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്കു് ഐഎസ്ഒ ഫയലുകള്‍ സിഡിയിലേക്കു് പകര്‍ത്താം. ഏതെങ്കിലും ഒരു ഫയല്‍
പൊരുത്തക്കേടുണ്ടെങ്കില്‍, നിങ്ങള്‍ അതു് വീണ്ടും ഡൌണ്‍ലോട് ചെയ്യേണ്ടതാണു്.

CAVEAT EMPTOR

മുകളില്‍ പറഞ്ഞിരിക്കുന്ന പുറമേയുള്ള സൈറ്റുകളിലോ അവ ലഭ്യമാക്കുന്ന പ്രോഗ്രാമുകളിലോ ഫെഡോറ സംരംഭത്തിനു് അല്ലെങ്കില്‍ Red Hat
Inc-നു് യാതോരു നിയന്ത്രണവും ഇല്ല.

വിന്‍ഡോസ് കമാന്‍ഡ് പ്രോംപ്റ്റില്‍ പരിശോധിക്കുന്നു

കമാന്‍ഡ് പ്രോംപ്റ്റില്‍ ഫയലുകള്‍ പരിശോധിക്കുന്നതിനായി sha1sum.exe എന്ന പ്രോഗ്രാം ഡൌണ്‍ലോട് ചെയ്യേണ്ടതുണ്ടു്. ഇതിനുള്ള
കൂടുതല്‍ വിവരങ്ങള്‍ക്കും പ്രോഗ്രാം ഡൌണ്‍ലോട് ചെയ്യുന്നതിനും http://lists.gnupg.org/pipermail/
gnupg-announce/2004q4/000184.html കാണുക.

sha1sum.exe പ്രോഗ്രാം നിങ്ങള്‍ക്കു് ഹാഷ് കണക്കുകൂട്ടി ലഭ്യമാക്കുന്നു. ഇതു് ഉപയോഗിക്കുന്നതിനായി, ഐഎസ്ഒ ഫയലുകള്‍
സൂക്ഷിച്ചിരിക്കുന്ന ഡയറക്ടറിയില്‍ sha1sum.exe സൂക്ഷിക്കുക. ശേഷം, Start മെനുവില്‍ നിന്നും Run... തെരഞ്ഞെടുക്കുക.
ഇവിടെ പ്രോഗ്രാമിന്റെ പേരിനു് cmd എന്നു് നല്‍കുക. ഇങ്ങനെ നിങ്ങള്‍ക്കു് ഒരു കമാന്‍ഡ് പ്രോംപ്റ്റ് ജാലകം ലഭിക്കുന്നു. എന്നിട്ടു്
ഡൌണ്‍ലോട് ചെയ്യുന്ന ഡയറക്ടറിയിലേക്കു് മാറുക. അവിടെ ഓരോ ഐഎസ്ഒ ഫയലിലും താഴെ കാണിച്ചിരിക്കുന്ന പോലെ sha1sum
പ്രവര്‍ത്തിപ്പിക്കുക:

cd "C:\Documents and Settings\Owner\My Documents\My Downloads\Fedora"
sha1sum.exe Fedora-10-i386-DVD.iso

ഐഎസ്ഒ ഫയല്‍ പൂര്‍ണ്ണമായി പരിശോധിക്കേണ്ടതിനാല്‍, പ്രോഗ്രാം പൂര്‍ത്തിയാകുന്നതിനു് അല്‍പം സമയമെടുക്കുന്നു.

Open the file SHA1SUM with a text editor, such as Notepad, to display its
contents. Make sure the hash displayed by sha1sum.exe for each of the
downloaded ISO files exactly matches the corresponding hash in the SHA1SUM
file.

എല്ലാ ഹാഷുകളും ചേരുന്നുണ്ടെങ്കില്‍, ഐഎസ്ഒ ഫയലുകള്‍ സിഡികളിലേക്കു് പകര്‍ത്താം. ഏതെങ്കിലും ഒരു ഫയല്‍ ചേരുന്നില്ലായെങ്കില്‍, അതു്
ഒരിക്കല്‍ കൂടി ഡൌണ്‍ലോട് ചെയ്യുക.

പകര്‍ത്തുന്നു

വിന്‍ഡോസ് ഉപയ്ക്താക്കള്‍ക്കു്, ഒരു പക്ഷേ സിഡിയിലേക്കു് പകര്‍ത്തുന്ന പ്രക്രിയ വ്യക്തമാവില്ല. കാരണം, വിന്‍ഡോസ് പ്രയോഗങ്ങളില്‍,
ഡിസ്കിലേക്കു് പകര്‍ത്തുന്നതു്, ആവശ്യമുള്ള ഫയലുകള്‍ ഒരു ബോക്സിലേക്കു് വലിച്ചിട്ടശേഷം, Burn എന്ന ബട്ടണ്‍ അമര്‍ത്തിയാണു്.

യഥാര്‍ത്ഥത്തില്‍ സിഡിയിലേക്കു പകര്‍ത്തുന്നതിനുള്ള സോഫ്റ്റെ‌വെയറുകള്‍ രണ്ടു് പ്രക്രിയകളാണു് നടത്തുന്നതു്.ആദ്യം, ഫെഡോറ
ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനുപയോഗിക്കുന്നതു് പോലുള്ള ISO 9660 നിലവാരമുള്ള ഒരു ഇമേജ് ഉണ്ടാക്കുന്നു. സിഡിയിലേക്കു്
പകര്‍ത്തുന്നതിനായി ബോക്സിലേക്കു് വലിച്ചിട്ട സോഴ്സ് ഫയലുകളില്‍ നിന്നും ഇവ ലഭ്യമാകുന്നു. രണ്ടാമതായി, ഈ ഐഎസ്ഒ ഫയല്‍ ഒരു
കാലിയായ സിഡിയിലേക്കു് മാറ്റുന്നു. സോഴ്സ് ഫയല്‍ ഒരു ഐഎസ്ഒ ഫയല്‍ ആണെങ്കില്‍, തയ്യാറാക്കുന്ന സിഡി ഇന്‍സ്റ്റലേഷനു്
ഉപയോഗിക്കുവാന്‍ സാധിക്കില്ല.

ഫെഡോറ ഇന്‍സ്റ്റലേഷന്‍ ഡിസ്കുകള്‍ തയ്യാറാക്കുന്നതിനായി, ഫെഡോറാ ഐഎസ്ഒ ഫയലുകളില്‍, രണ്ടാമതു് പറഞ്ഞിരിക്കുന്ന നടപടി മാത്രം
ചെയ്യുക എന്നതു് വളരെ പ്രധാനമാണു്. സിഡിയിലേക്കു് പകര്‍ത്തുന്ന അനവധി പ്രയോഗങ്ങള്‍ ഉപയോഗിച്ചു് ഈ പ്രക്രിയ ചെയ്യുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍ താഴെ പറഞ്ഞിരിക്കുന്നു.

ഫെഡോറയില്‍ ഡിസ്ക് പകര്‍ത്തുന്നു

Information on how-to burn media using Fedora is covered in https://
fedoraproject.org/wiki/User_Guide-Using_Media.

ഐഎസ്ഒ റിക്കോര്‍ഡര്‍ വി2 പവര്‍ ടോയ് ഉപയോഗിച്ചു്

http://isorecorder.alexfeinman.com/isorecorder.htm വെബ്സൈറ്റില്‍ നിന്നും ഐഎസ്ഒ റിക്കോര്‍ഡര്‍
പവര്‍ ടോയ് ഇന്‍സ്റ്റോള്‍ ചെയ്യുക.

 1. In the file manager Explorer, right click on the first Fedora ISO file.

 2. കോണ്‍ടെക്സ്റ്റ് മെനുവില്‍, സിഡിയിലേക്കു് ഇമേജ് പകര്‍ത്തുക എന്നതു് തെരഞ്ഞെടുക്കുക.

 3. സിഡി റിക്കോര്‍ഡിങ് വിസാര്‍ഡ് പോപ്പ്-അപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങളനുസരിച്ചു് പ്രവര്‍ത്തിക്കുക.

 4. ബാക്കിയുള്ള ഐഎസ്ഒ ഫയലുകള്‍ക്കും ആവര്‍ത്തിക്കുക.

റോക്സ്യോ ഈസി മീഡിയാ ക്രിയേറ്റര്‍ 7 ഉപയോഗിച്ചു്

 1. ക്രിയേറ്റര്‍ ക്ലാസിക് ആരംഭിക്കുക.

 2. മറ്റ് ജോലികള്‍ തെരഞ്ഞെടുക്കുക.

 3. ഡിസ്ക് ഇമേജ് ഫയലില്‍ നിന്നും പകര്‍ത്തുക എന്നതു തെരഞ്ഞെടുക്കുക.

 4. ഫെഡോറ ഐഎസ്ഒ ഫയല്‍ തെരഞ്ഞെടുത്തു് അതു് പകര്‍ത്തുക.

നെറോ ബേണിങ് റോം 5 ഉപയോഗിച്ചു്

 1. പ്രോഗ്രാം ആരംഭിക്കുക.

 2. ഫയല്‍ മെനു തുറക്കുക.

 3. ഇമേജ് പകര്‍ത്തുക എന്നതു് തെരഞ്ഞെടുക്കുക.

 4. ഫെഡോറ ഐഎസ്ഒ ഫയല്‍ തെരഞ്ഞെടുത്തു് അതു് പകര്‍ത്തുക.

 5. മറ്റ് എല്ലാ ഐഎസ്ഒ ഫയലുകള്‍ക്കും മുകളില്‍ പറഞ്ഞിരിക്കുന്നതു് ആവര്‍ത്തിക്കുക.

നെറോ എക്സ്പ്രെസ്സ് 6 ഉപയോഗിച്ചു്

 1. പ്രോഗ്രാം ആരംഭിക്കുക.

 2. ഡിസ്ക് ഇമേജ് അല്ലെങ്കില്‍ സൂക്ഷിച്ചിരിക്കുന്ന സംരംഭം തെരഞ്ഞെടുക്കുക.

 3. അപ്പോള്‍ തുറക്കുക എന്ന ഡയലോഗ് ലഭിക്കുന്നു. ശേഷം, ആദ്യത്തെ ഫെഡോറ ഐഎസ്ഒ ഫയല്‍ തെരഞ്ഞെടുത്തു് തുറക്കുക എന്നതു്
    ക്ലിക്ക് ചെയ്യുക.

 4. നിങ്ങളുടെ ഡിസ്ക് റിക്കോര്‍ഡറിനുള്ള വേഗത ക്രമികരിക്കുക. ഈ ക്രമികരണം നിങ്ങളുടെ ഹാര്‍ഡ്‌വെയറിനെ ആശ്രയിക്കുന്നു.

 5. പകര്‍ത്തുന്നതിനായി അടുത്തതു് അമര്‍ത്തുക.

 6. മറ്റു് ഐഎസ്ഒ ഫയലുകള്‍ക്കും മുകളില്‍ പറഞ്ഞിരിക്കുന്ന പ്രക്രിയകള്‍ ആവര്‍ത്തിക്കുക.

നിങ്ങളുടെ ഡിസ്കുകള്‍ പരിശോധിക്കുന്നു

നിങ്ങളുടെ സിസ്റ്റമില്‍ സിഡികള്‍ പ്രവര്‍ത്തിക്കുന്നു എന്നുറപ്പുവരുത്തുന്നതിനായി ആദ്യം ഡിസ്ക് 1 മാത്രം പകര്‍ത്തി ഉപയോഗിച്ചു
നോക്കുക. അതിനു് ശേഷം മറ്റു് സിഡികള്‍ പകര്‍ത്തുന്നതിനു് മുമ്പായി താഴെ പറഞ്ഞിരിക്കുന്ന പ്രക്രിയകള്‍ നടത്തുക:

 1. സിഡി ഡ്രൈവില്‍ നിന്നും ബൂട്ട് ചെയ്യുന്നതിനായി നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ബയോസ് ക്രമികരിച്ചിട്ടുണ്ടെന്നു് ഉറപ്പാക്കുക. ഇതിനായി
    ആവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളില്‍ നിന്നും ലഭിക്കുന്നു.

 2. സിഡി ഡ്രൈവില്‍ ഫെഡോറയുടെ ഡിസ്ക് ഇട്ടു് കമ്പ്യൂട്ടര്‍ റീബൂട്ട് ചെയ്യുക. നിങ്ങള്‍ക്കു് ഫെഡോറ ഇന്‍സ്റ്റോളറിനുള്ള ബൂട്ട് മെനു
    അപ്പോള്‍ ലഭിക്കുന്നു.

 3. Enter അമര്‍ത്തുക.

 4. ഒരു മീഡിയാ പരിശോധന നടത്തണമോ എന്നു ചോദിക്കുന്നതു് വരെ, സ്ക്രീനില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

 5. ഡിസ്കിനുള്ള പരിശോധന നടക്കുക. ഡിസ്ക് ശരിയെങ്കില്‍ പരിശോധന വിജയിക്കുന്നു. ഫെഡോറ ഇന്‍സ്റ്റലേഷന്‍ ഡിസ്ക് മാറ്റി സിസ്റ്റം
    വീണ്ടും ആരംഭിക്കുക. പരിശോധന നടത്തുമ്പോള്‍, ഇന്‍സ്റ്റോളര്‍ സിസ്റ്റമില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തുന്നതല്ല.

 6. Continue burning any other media and be sure to check them before
    installation with the first disc that has already been proven good.

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും

If you have suggestions for this document, send an email to relnotes AT
fedoraproject.org, or file a bug for the readme component under Fedora
Documentation:

https://bugzilla.redhat.com/enter_bug.cgi?product=Fedora%20Documentation

We welcome directions for other tools and platforms.

