Fedora 10 README

Copyright   2006, 2007, 2008 Red Hat, Inc.-ഉം മറ്റുള്ളവരും

Copyright   2008 അനി പീറ്റര്‍ (apeter@redhat.com)

The contents of this CD-ROM are Copyright © 2008 Red Hat, Inc. and others.
Refer to the License Agreement and individual copyright notices in each source
package for distribution terms.

യുണൈറ്റഡ് സ്റ്റേറ്റ്സിലും മറ്റു് രാജ്യങ്ങളിലും, ഫെഡോറാ, Red Hat, Red Hat നെറ്റ്‌വര്‍ക്ക്, ദി Red Hat "ഷാഡോ മാന്‍"
ലോഗോ, ആര്‍പിഎം, മാക്സിമം ആര്‍പിഎം, ദി ആര്‍പിഎം ലോഗോ, ലിനക്സ് ലൈബ്രഫി, പവര്‍ ടൂള്‍സ്, ലിനക്സ് അണ്ടര്‍കവര്‍,
ആര്‍എച്മെംമ്പര്‍, ആര്‍എച്മെംമ്പര്‍ മോര്‍, റഫ് കട്ട്സ്, റോഹൈഡ്, കൂടാതെ എല്ലാ Red Hat-അതിഷ്ഠിത വ്യാപാരമുദ്രകളും ലോഗോകളും
Red Hat, Inc.-ന്റെ വ്യാപാരമുദ്രകള്‍ അല്ലെങ്കില്‍ രജിസ്ടര്‍ ചെയ്തിട്ടുള്ള വ്യാപാരമുദ്രകളാകുന്നു.

ലിനസ് ടോര്‍വാള്‍ഡ്സിന്റെ രജിസ്ടര്‍ ചെയ്ത വ്യാപാരമുദ്രയാണു് ലിനക്സ്.

ദി ഓപ്പണ്‍ ഗ്രൂപ്പിന്റെ രജിസ്ടര്‍ ചെയ്തിട്ടുള്ള വ്യാപാരമുദ്രയാണു് മോട്ടിഫും യുണിക്സും.

ഇന്റലും പെന്റിയവും ഇന്റര്‍ കോര്‍പറേഷന്റെ രജിസ്ടര്‍ ചെയ്ത വ്യാപാരമുദ്രകളും ഇറ്റാനിയവും സെലറോണും വെറും വ്യാപാരമുദ്രകളുമാണു്.

AMD, AMD Athlon, AMD Duron, AMD K6 എന്നിവ Advanced Micro Devices, Inc.-ന്റെ
വ്യാപാരമുദ്രകളാണു്.

മൈക്രോസോഫ്റ്റ് കോര്‍പറേഷന്റെ രജിസ്ടര്‍ ചെയ്തിട്ടുള്ള വ്യാപാരമുദ്രകളാണു് വിന്‍ഡോസ്.

SSH, സെക്യുര്‍ ഷെല്‍ എന്നിവ SSH Communications Security, Inc.-ന്റെ വ്യാപാരമുദ്രകളാണു് .

ആപ്പിള്‍ കമ്പ്യൂട്ടര്‍ കോര്‍പറേഷന്റെ വ്യാപാരമുദ്രയാണു് ഫയര്‍വെയര്‍.

മറ്റെല്ലാ വ്യാപാരമുദ്രകളും പകര്‍പ്പവകാശങ്ങളും അതതു് ഉടമസ്ഥരുടെ സ്വന്തമാകുന്നു.

"Fedora Project <fedora@redhat.com>" കീയുടെ ജിപിജി ഫിംഗര്‍പ്രിന്റ്:

CA B4 4B 99 6F 27 74 4E 86 12 7C DF B4 42 69 D0 4F 2A 6F D2

━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━

Table of Contents

ഡയറക്ടറിയുടെ ക്രമികരണം
ഇന്‍സ്റ്റോള്‍ ചെയ്യുന്നു
സഹായം ലഭ്യമാകുന്നു
എക്സ്പോര്‍ട്ട് കണ്ട്രോള്‍
കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള കുറിപ്പു് (റീഡ് മീ) സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കേണ്ടവിധം

ഡയറക്ടറിയുടെ ക്രമികരണം

ഇന്‍സ്റ്റേലഷന്‍ സിഡിറോമുകളും സോഴ്സ് കോഡ് സിഡിറോമുകളും അടങ്ങുന്ന അനവധി സിഡിറോമുകള്‍ ആയാണു് ഫെഡോറാ ലഭ്യമാകുന്നതു്.

നിലവിലുള്ള മിക്ക സിസ്റ്റമുകിലും ആദ്യത്തെ ഇന്‍സ്റ്റലേഷന്‍ സിഡിറോം ഇട്ടു് അതു് നേരിട്ടു് ഇന്‍സ്റ്റലേഷനിലേക്കു് ബൂട്ട് ചെയ്യപ്പെടുന്നു.
ഇതിലുള്ള ഡയറക്ടറിയുടെ മാതൃക (സിഡിറോമിനുള്ള മൌണ്ട് പോയിന്റാകുന്നു /mnt/cdrom) താഴെ കാണിക്കുന്നു:



/mnt/cdrom
  |----> Packages              -- binary packages
  |----> images                -- boot and driver disk images
  |----> isolinux              -- files necessary to boot from CD-ROM
  |----> repodata              -- repository information used by the
  |                               installation process
  |----> README*               -- this file
  |----> RELEASE-NOTES*        -- the latest information about this release
  |                               of Fedora
  `----> RPM-GPG-KEY*          -- GPG signature for packages from Red Hat



ബാക്കിയുള്ള ഇന്‍സ്റ്റലേഷന്‍ സിഡിറോമുകളും ഇന്‍സ്റ്റലേഷന്‍ CD-ROM 1-ഉം ഒരു കാര്യമൊഴിച്ചു് എല്ലാം ഒരേ പോലെയാകുന്നു, അതായതു്
മറ്റുള്ളവയില്‍ Packages-നുള്ള ഉപഡയറക്ടറി മാത്രമേ ലഭ്യമുള്ളൂ.

ഓരോ സോഴ്സ് കോഡ് സിഡിറോമുകളുടേയും ഡയറക്ടറി ആകൃതി ഇപ്രകാരം ആകുന്നു:


/mnt/cdrom
  |----> SRPMS                 -- source packages
  `----> RPM-GPG-KEY           -- GPG signature for packages from Red Hat



എന്‍എഫ്എസ്, എഫ്‌ടിപി അല്ലെങ്കില്‍ എച്ടിടിപി ഇന്‍സ്റ്റലേഷുകള്‍ക്കായുള്ള ഒരു ഇന്‍സ്റ്റലേഷന്‍ ട്രീ ആണു് നിങ്ങള്‍
ക്രമികരിക്കുന്നതെങ്കില്‍, RELEASE-NOTES ഫയലുകളും 1-5 ഡിസ്കുകളിലുള്ള Packages ഡയറക്ടറിയിലുള്ള എല്ലാ ഫയലുകളും
നിങ്ങള്‍ പകര്‍ത്തേണ്ടതുണ്ടു്. ലിന്കസ്, യുണിക്സ് സിസ്റ്റമുകളില്‍, താഴെ പറയുന്ന പ്രക്രിയ നിങ്ങളുടെ സര്‍വറിലുള്ള

 1. ഡിസ്ക് കമ്പ്യൂട്ടറില്‍ ഇടുക

 2. mount /mnt/cdrom

 3. cp -a /mnt/cdrom/Packages

 4. cp /mnt/cdrom/RELEASE-NOTES*

    cp -a /mnt/cdrom/repodata

    (ഡിസ്ക് 1-നു് മാത്രം ഇതു് ചെയ്യുക)

 5. umount /mnt/cdrom

ഇന്‍സ്റ്റോള്‍ ചെയ്യുന്നു

പല കമ്പ്യൂട്ടറുകള്‍ക്കും ഇപ്പോള്‍ സിഡി-റോമുകളില്‍ നിന്നും സ്വയമേ ബൂട്ട് ചെയ്യുവാന്‍ സാധിക്കുന്നു. നിങ്ങളുടെ സിസ്റ്റം
അത്തരത്തിലുള്ള ഒന്നാണെങ്കില്‍ (കൂടാതെ, ശരിയായി ക്രമികരിച്ചിരിക്കണം) നിങ്ങള്‍ക്കു് ഫെഡോറാ സിഡി-റോമില്‍ നിന്നും നേരിട്ടു് ബൂട്ട്
ചെയ്യാം. ബൂട്ടിങിനു് ശേഷം ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാം ആരംഭിക്കുന്നു. അങ്ങനെ സിഡി-റോമില്‍ നിന്നും സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍
നിങ്ങള്‍ക്കു് സാധ്യമാകുന്നു.

images/ ഡയറക്ടറിയില്‍ ഒരു ഐഎസ്ഒ ഇമേജുള്ള boot.iso ഫയല്‍ ലഭ്യമാണു്. അനവധി ഡിസ്കുകളുടെ ആവശ്യമില്ലാത്ത
നെറ്റ്‌വര്‍ക്ക് അതിഷ്ഠിത ഇന്‍സ്റ്റലേഷനുകള്‍ ആരംഭിക്കുന്നതിനുള്ള ലളിതമായ ഈമാര്‍ഗ്ഗം, ഫെഡോറാ ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാം ബൂട്ട്
ചെയ്യുന്നതിനായി ഉപയോഗിക്കുന്നു. boot.iso ഉപയോഗിക്കുന്നതിനായി, സിഡി-റോം ഡ്രൈവില്‍ നിന്നും നിങ്ങളുടെ കമ്പ്യൂട്ടറിനു് ബൂട്ട്
ചെയ്യുവാന്‍ സാധിക്കുകയും, ഇതിനായുള്ള ബയോസ് സജ്ജീകരണങ്ങള്‍ ക്രമികരിക്കുകയും ചെയ്തിരിക്കണം. അങ്ങനെയെങ്കില്‍, ഒരു റിക്കോര്‍ഡബിള്‍
/റീറൈറ്റബിള്‍ സിഡി-റോമിലേക്കു് boot.iso പകര്‍ത്തുക.

കുറിപ്പു്

ഒരു യുഎസ്ബി ഡിവൈസില്‍ നിന്നും നിങ്ങളുടെ സിസ്റ്റമിലുള്ള ബയോസിനു് ബൂട്ട് ചെയ്യുവാനുള്ള പ്രാപ്തി അനുസരിച്ചു്ഒരു യുഎസ്ബി പെന്‍ ഡ്രൈവില്‍
നിന്നും ഒരു ഇമേജ് ഫയല്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്നു.

സഹായം ലഭ്യമാകുന്നു

ഇന്റര്‍നെറ്റ് ലഭ്യമായര്‍, ദയവായി http://fedoraproject.org/ സന്ദര്‍ശിക്കുക. കൂടാതെ, ഫെഡോറാ
സംരംഭങ്ങള്‍ക്കുള്ള മെയിലിങ് ലിസ്റ്റ് ഇവിടെ ലഭ്യമാകുന്നു:

https://listman.redhat.com/mailman/listinfo/

ഫെഡോറയുടെ പൂര്‍ണ്ണ ഇന്‍സ്റ്റലേഷന്‍ ഗൈഡ് ഇവിടെ ലഭ്യമാണു് : http://docs.fedoraproject.org/.

എക്സ്പോര്‍ട്ട് കണ്ട്രോള്‍

ഈ പ്രോഡക്ടിനൊപ്പം ലഭ്യമായിരിക്കുന്നു എല്ലാ ആശയവിനിമയങ്ങളും വിവരങ്ങളും ഗവണ്മെന്റ് എക്സ്പോര്‍ട്ട് അനുമതി അനുസരിച്ചാകുന്നു.
ശരിയായ അനുമതികള്‍ ലഭ്യമല്ലാത്ത ഉപയോക്താക്കള്‍, നിയമരേഖകളില്‍ വ്യക്തമാക്കിയിട്ടുള്ള ബഹിഷ്കരിക്കപ്പെട്ട രാജ്യങ്ങളിലേക്കുള്ള
സാങ്കേതിക വിവരങ്ങള്‍ക്കും പ്രൊഡക്ടുകള്‍ക്കും മറ്റുമായുള്ള എക്സ്പോര്‍ട്ട് റീഎക്സ്പോര്‍ട്ട് നിയമങ്ങള്‍ നിര്‍ബന്ധമായും
പാലിക്കേണ്ടതാകുന്നു. ഈ ഖണ്ഡികയ്ക്കു് ശേഷം പറഞ്ഞിരിക്കുന്ന കരാറുകള്‍ ശാശ്വതമായുള്ളവയാകുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള കുറിപ്പു് (റീഡ് മീ) സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കേണ്ടവിധം

കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായുള്ള ഈ കുറിപ്പു് (റീഡ് മീ) മെച്ചപ്പെടുത്തണം എന്നു് നിങ്ങള്‍ക്കു് ആഗ്രഹമുണ്ടെങ്കില്‍, ദയവായി
Red Hat-നെറ് ബഗ് സമര്‍പ്പിക്കുന്ന പ്രക്രിയ വഴി ഒരു ബഗ് രേഖപ്പെടുത്തുക.

https://bugzilla.redhat.com/bugzilla/easy_enter_bug.cgi

നിങ്ങള്‍ ഒരു ബഗ് സമര്‍പ്പിക്കുമ്പോള്‍, താഴെ പറഞ്ഞിരിക്കുന്ന വിധം വിവരങ്ങള്‍ ഉള്‍പ്പെടുത്തുക:

  ● Product: Fedora

  ● Version: devel

  ● Component: fedora-release-notes

  ● Summary: എന്താണു് നിങ്ങള്‍ മെത്തപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നതു് എന്നു് ലഘു വിവരണമായി നല്‍കുക. "README" എന്ന
    വാക്കു് ഇതില്‍ ഉള്‍പ്പെടുത്തുന്നതു് നല്ലതായിരിക്കും.

  ● Description: നിങ്ങള്‍ മെത്തപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നതു് കൂറച്ചു കൂടി വിവരിച്ചു പറയുക.

